സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ അപകടത്തില്‍ നടി മരിച്ചു

ലക്നൗ: സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത പ്രശസ്ത നടി അപകടത്തില്‍ മരിച്ചു. ബോജ്പുരി നടി മനീഷ റായ് ആണ് മരിച്ചത്. എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

ചിറ്റൗനി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മിശ്ര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടം നടന്ന സമയം കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എസ്പി ഗാംഗുലി പറഞ്ഞു. പ്രതികളെ പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

pathram desk 1:
Related Post
Leave a Comment