ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ ആര്യയെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചു; വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന്

വിവാദമായ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് അപര്‍ണദി. ആര്യയില്‍ നിന്ന് ആദ്യ ചുംബനം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ വരനായി മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അബര്‍നദി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ആര്‍ക്കും ഇതു പോലെ ഒരു അവസരം കിട്ടിയിരുന്നില്ല. എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹം മാത്രമാണ് എന്നെ ആദ്യമായി ചുംബിച്ചത്. ആ സമയത്ത് ഷോയില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. അപ്പോള്‍ എന്നെ എങ്ങനെ സന്തോഷിപ്പിക്കാനാകും എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അപര്‍നദി പറഞ്ഞു.

അതേസമയം എങ്ക വീട്ടു മാപ്പിളയുടെ ഫൈനലില്‍ നിന്നു പുറത്തായെങ്കിലും ആര്യയുടെ മനസ്സു മാറുമെന്നും തന്നെ വിവാഹം കഴിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവര്‍. ‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’ അപര്‍ണദി പറഞ്ഞു.

ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ ഷോയില്‍ മൊത്തം പതിനാറ് മത്സരാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തത്. അതില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഫിനാലെയില്‍ മൂന്ന് പേരാണ് മത്സരിച്ചത്. എന്നാല്‍ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തനിക്ക് ഈ മൂന്ന് പെണ്‍കുട്ടികളില്‍ ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താന്‍ ഒരാളെ തിരഞ്ഞെടുക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

pathram desk 1:
Related Post
Leave a Comment