സൂര്യക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ട പ്രതിഫലം !!

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കെ വി ആനന്ദിന്റെ സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററില്‍ കൂടി വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഈ വാര്‍ത്ത പുറത്ത് വന്നതോടുകൂടി രണ്ട് നടന്മാരുടെയും ആരാധകര്‍ വളരെ ആഹ്ലാദത്തിലാണ്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിട്ടേക്കും.

ചിത്രത്തിന് വേണ്ടി ലാലേട്ടന്‍ 15 കോടി പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് കിട്ടുന്ന റിപ്പോട്ടുകള്‍. തിരക്കിട്ട ഷെഡ്യൂളിനിടയില്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുമ്പോള്‍ ഇത്രയും വലിയൊരു തുക ആവശ്യപ്പെടുന്നതില്‍ തെറ്റില്ല എന്ന പക്ഷക്കാരനാണ് അദ്ദേഹത്തിന്റെ ആരാധകര്‍. വാര്‍ത്തയുടെ സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കാന്‍ എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പീറ്റര്‍ ഹെയ്നോടൊപ്പം മോഹന്‍ലാലും സൂര്യയും ഒന്നികുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്നായിരിക്കും ഇതെന് ആരാധകര്‍ പ്രതിക്ഷിക്കുനത്.

ചിത്രത്തില്‍ തെലുങ്ക് നടന്‍ അല്ലു സിരിഷ് കൂടി ഉണ്ടാകുമെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment