ചെന്നൈ: തമിഴ്നാട്ടില്‍ ദിണ്ടിഗലിന് സമീപം വേടചന്തരുവില്‍ ഉണ്ടായ ബസ്സപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ദിണ്ടിഗലിന് സമീപം വടചെന്തരുവില്‍ ബസ് മറിയുകയായിരുന്നു.
Leave a Comment