ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണും രണ്‍ബീര്‍ കപൂറും ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരുമിക്കുന്നു. 2010ല്‍ പ്രകാശ് ഝായുടെ രാജ്നീതിയിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊരുമിക്കുന്നത്.
അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീണ്ടും ഒരുമിക്കാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് അജയും രണ്‍ബീറും. ട്രെഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഈ വിവരം പുറത്തുവിട്ടത്. സംവിധായകനൊപ്പം ഇരു നടന്‍മാരും ഇരിക്കുന്ന ചിത്ര സഹിതമാണ് തരുണിന്റെ പോസ്റ്റ്.
Leave a Comment