മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു

മലപ്പുറം: സ്‌കൂളില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മലശ്ശേരി ആലംപാറ വട്ടപ്പറമ്പില്‍ അമീര്‍ അലി (19), പാലൂര്‍ വേങ്ങമണ്ണില്‍ മുഹമ്മദ് ഷമീം (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയായ വെളുത്തങ്ങാടന്‍ റമീസാണ് കുട്ടിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ അശഌല സൈറ്റുകള്‍വഴി പ്രചരിപ്പിക്കുകയും ചെയ്തത്. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളെ സഹായിച്ച കുറ്റമാണ് മറ്റു പ്രതികളില്‍ ചുമത്തിയത്.

ഒരുവര്‍ഷം മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഫോണ്‍ചെയ്തും മറ്റും ശല്യപ്പെടുത്തല്‍ തുടര്‍ന്നതിനാല്‍ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം കൊളത്തൂര്‍ എസ്.ഐ. സദാനന്ദനും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment