വീട്ടില്‍ എങ്ങനെ പോണ്‍ വീഡിയോ നിര്‍മ്മിക്കാം, എക്സ് വീഡിയോ ട്രെയ്ലര്‍ ഇറങ്ങി (വീഡിയോ)

ഹോം മെയ്ഡ് പോണ്‍ വീഡിയോകള്‍ പ്രമേയമാക്കിയ പുതിയ സിനിമയാണ് എക്സ് വീഡിയോസ്. നവാഗതനായ സാജോ സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങി. തമിഴിലും ഹിന്ദിയിലുമായി ദ്വിഭാഷാ ചിത്രമായാണ് എക്സ് വീഡിയോസ് ഇറങ്ങുന്നത്. ജനപ്രിയ യൂടൂബ് ചാനലായ തമിഴ് ടോക്കീസിലാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ഒളിക്യാമറകള്‍ വച്ച് ചിത്രീകരിക്കുന്ന സെക്സ് വീഡിയോകളെ പറ്റിയാണ് ചിത്രം പറയുന്നത്.

സാധാരണക്കാരെ തങ്ങള്‍ വീട്ടില്‍ വച്ച് നടത്തുന്ന ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ എങ്ങനെയൊക്കെയാണ് വെബ് സൈറ്റുകള്‍ പ്രേരിപ്പിക്കുന്നത് എന്ന് ചിത്രം പറയുന്നു. വെബ്സൈറ്റുകളുടെ വാണിജ്യരീതികളെ പറ്റിയും ആളുകളുടെ ജീവിതത്തെ ഇത്തരം വീഡിയോകള്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് സംബന്ധിച്ചും പറയുന്നു. ഒരു സൈബര്‍ ക്രൈം ത്രില്ലര്‍ എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ബോളിവുഡ് ചിത്രം എംഎസ് ധോണി, തമിഴ് ചിത്രം ബാംഗ്ലൂര്‍ നട്കല്‍ തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി സാജോ സുന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment