നിഗൂഡതകള്‍ നിറച്ച്‌ പൃഥ്വിരാജ്, ‘നയന്റ’ മോഷന്‍ വീഡിയോ പുറത്ത്‌

കൊച്ചി:സോണി പിക്‌ച്ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷനും സംയുക്തമായി ചിത്രീകരിക്കുന്ന നയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി പോസ്റ്റര്‍ പുറത്ത് വിട്ടത്. കേരളത്തിലും ഹിമാലയത്തിലുമായി ചിത്രീകരിച്ച് ചിത്രം ഒരു സയന്റിഫിക് ഫിക്ഷന്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന.

100 ഡെയ്‌സ് ഓഫ് ലൗവിന് ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്യുന്നത്. ഒരു ശാസ്ത്രഞ്ജനായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക.രണ്ട് നായികമാരുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂണ്‍മാസത്തോടെ ആരംഭിക്കും. ലുസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

pathram desk 2:
Related Post
Leave a Comment