നിര്‍ദ്ദേശം ലഭിച്ചിട്ടും മെഗാ ഷോയില്‍ പങ്കെടുക്കാതെ ഒരു കൂട്ടം യുവതാരങ്ങള്‍; അമ്മയിലെ ഭിന്നത മറ നീക്കി പുറത്ത് വരുന്നു…!!!

താരസംഘടന അമ്മ സംഘടിപ്പിച്ച മെഗാ ഷോയില്‍ ഒരു കൂട്ടം യുവതാരങ്ങള്‍ പങ്കെടുക്കാതിരുന്നത് ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ പ്രത്യേക പരിപാടിയായ അമ്മ മഴവില്ല് നടക്കുന്ന സമയത്തു സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അമ്മ നിര്‍ദേശം നല്‍കിരുന്നു.

സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, കാളി ദാസന്‍ തുടങ്ങിയ താരങ്ങളും തങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ച് ഷോയില്‍ പങ്കെടുത്തിരുന്നു.

ഇവരൊക്കെ റീഹേഴ്സല്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ യുവതാരങ്ങളില്‍ പലരും ഈ നിര്‍ദേശങ്ങള്‍ അവഗണിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൃഥ്വിരാജ് പ്രൊഡക്ക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം നയനുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു താരം. പരിപാടി നടക്കുന്ന സമയം നടന്‍ ഫഹദ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു എങ്കിലും പരിപാടിയില്‍ പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. നടന്‍ ഇന്ദ്രജിത്തും പരിപാടി ഒഴിവാക്കിയിരുന്നു. ഈ സമയം താരം തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഗോവയിലായിരുന്നു എന്നു പറയുന്നു.

കൂടാതെ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും മഞ്ജു വാര്യരും പരിപാടിയില്‍ പങ്കെടുത്തില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുമായുണ്ടായിരുന്ന ചില അഭിപ്രായ വ്യത്യസങ്ങള്‍ മൂലം ദിലീപും ഷോയില്‍ എത്തിരുന്നില്ല. ഇന്നെസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പടിയിറങ്ങുകയാണ് ഇനി ഈ പദവിയിലേയ്ക്കില്ല എന്നു ഇന്നസെന്റ് പറയുന്നു. വരും മാസങ്ങളില്‍ അമ്മയുടെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ മെഗാഷോയിലെ യുവ താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment