മദ്യപിച്ച് ലക്കുകെട്ട് അര്‍ധരാത്രി ലൈവില്‍ വന്ന് രണ്‍വീര്‍ സിംഗ്…!!! വൈറല്‍ വീഡിയോ കാണാം

ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരിന്നു സോനം കപൂറിന്റേത്. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ നിറസാന്നിദ്ധ്യമായിരുന്നെങ്കിലും പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു. മദ്യം കഴിച്ച് ഉന്മത്തനായി ശെരിക്കും വല്ലാത്തൊരു അവസ്ഥയിലായിരുന്നു രണ്‍വീര്‍.

മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ കളംവിട്ടെങ്കിലും രണ്‍വീര്‍ പക്ഷേ ഫുള്‍ ഫോമിലായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിന്റെ കൂടെ ഇന്‍സ്‌റാഗ്രാമില്‍ ലൈവ് വരെ വന്നു പുള്ളി. മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രം പലതവണ ഇന്‍സ്ടഗ്രാമില്‍ വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിലെ പരിപാടിയില്‍ രണ്‍വീര്‍ കുറച്ച് കൂടിപ്പോയെന്ന് ആരാധകര്‍ പറയുന്നു.

മൊത്തത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്ന രണ്‍വീര്‍. കാണിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന് താരത്തിനു പോലും ഓര്‍മ്മ ഉണ്ടാകാന്‍ സാധ്യതയില്ല. സത്യത്തില്‍ പറഞ്ഞാല്‍ മദ്യലഹരിയിലായിരുന്ന രണ്‍വീറായിരുന്നു ദിവസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
രണ്‍വീറിന്റെ വീഡിയോ കാണാം…

pathram desk 1:
Related Post
Leave a Comment