ലാലേട്ടന്റേയും ദിലീപിന്റെയും മാത്രമല്ല…..വരുന്നു മമ്മൂട്ടി ആരാധകന്റെ കഥ: ‘ഇക്കയുടെ ശകടം’ ആദ്യ പോസ്റ്റര്‍ കാണാം

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്കു പിന്നാലെ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രവും എത്തുന്നു. ‘ഇക്കയുടെ ശകടം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. അയ്യപ്പന്റെ ശകടം എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പേര് മാറ്റുകയായിരുന്നു.

പോപ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യ ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംവിധായകന്‍ വിപിന്‍ ആറ്റ്‌ലിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ജൂലൈയില്‍ തീയേറ്ററുകളിലെത്തിയേക്കും.

pathram desk 2:
Related Post
Leave a Comment