മകളുടെ വിവാഹനിശ്ചയത്തില്‍ നിത അംബാനിയുടെ കിടിലന്‍ ഡാന്‍സ്, വൈറല്‍ വീഡിയോ കാണാം

മുംബൈ: അംബാനി കുടുംബത്തില്‍ ഇനി വിവാഹ നാളുകള്‍. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന്‍ ആനന്ദ് ആണ് വരന്‍. ഈ വര്‍ഷം ഡിസംബറിലാകും വിവാഹം. മുംബൈയിലെ അന്തില്ലാ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.

ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ കപൂര്‍, തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. വിവാഹനിശ്ചയത്തിനിടെ ഇഷയുടെ അമ്മയായ നിത അംബാനിയുടെ ഡാന്‍സാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവി അഭിനയിച്ച ചിത്രത്തിലെ ‘നവരൈ മാജി’ എന്ന ഗാനത്തിനാണ് നിത ചുവടുവെച്ചത്. നിതയുടെ ആരാധകരാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മകളുടെ വിവാഹം നടക്കുന്നതില്‍ ഏറെ ആഹ്‌ളാദഭരിതയായാണ് നിത ഡാന്‍സ് ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മകള്‍ക്കൊപ്പവും നിത ഡാന്‍സ് ചെയ്യുന്നുണ്ട്. ചെറുപ്പത്തില്‍ ഭരതനാട്യം പഠിച്ചയാളാണ് നിത അംബാനി.

യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. ജൂണ്‍ മാസത്തോടെ ഇഷയുടെ പഠനം പൂര്‍ത്തിയാകും. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

കഴിഞ്ഞ മാര്‍ച്ച് 25ന് ആയിരുന്നു ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയം. വജ്രാവ്യാപാരിയും ശതകോടീശ്വരനുമായ റസല്‍ മേത്തയുടെ മകള്‍ ശോക്ലയാണ് ആകാശിന്റെ ഭാവി വധു. സ്‌കൂള്‍ കാലം മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു. ആകാശിന്റെ വിവാഹത്തിന് മുമ്പ് തന്നെ സഹോദരിയുടെ വിവാഹം നടക്കുമെന്നാണ് സൂചന.

pathram desk 2:
Related Post
Leave a Comment