കോതമംഗലം: നവീകരിച്ച ജല അഥോറിറ്റി പമ്പ് ഹൗസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പായസത്തില്‍ വീണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വേട്ടാമ്പാറ ജല അതോറിറ്റി പമ്പ് ഹൗസിന്റെ ഉദ്ഘാടന വേളയിലായിരിന്നു സംഭവം. വേട്ടാമ്പാറ ഒറവകണ്ടം ബിനു മാണിക്കാണ് പൊള്ളലേറ്റത്. ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാകപ്പെടുത്തി മാറ്റിവച്ചിരുന്ന പായസ പാത്രത്തിലേക്ക് ബിനു കാല്‍തെറ്റി വീഴുകയായിരുന്നു. മന്ത്രി എം.എം. മണി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇത്. ദേഹാസ്വാസ്ഥ്യംമൂലം മന്ത്രി ശനിയാഴ്ചത്തെ വിവിധ ഉദ്ഘാടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.
Leave a Comment