ഇതാണ് ചാക്കോച്ചനെ ചോക്കളേറ്റ് ഹിറോ എന്ന് വിളിക്കുന്നത്, കുഞ്ചാക്കോ ബോബനെ കാണാത്തതിന്റെ വിഷമം പാട്ടുപാടി തീര്‍ത്ത് യുവനടിമാര്‍; വൈറല്‍ വീഡിയോ

കൊച്ചി:അമ്മയുടെ താരനിശയില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് യുവതാരങ്ങള്‍. തങ്ങളുടെ ഇഷ്ടതാരത്തെ അടുത്തുകാണാനും സംസാരിക്കാനും ഫോട്ടോയെടുക്കാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിയോടൊപ്പം എടുത്ത ചിത്രങ്ങള്‍ യുവതാരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

നാളെ നടക്കാനിരിക്കുന്ന ഷോയില്‍ പങ്കെടുക്കാനായി എല്ലാവരും തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചിരിക്കുകയാണ്. അതിനിടെ നടന്‍ കുഞ്ചാക്കോ ബോബനെ കാണാന്‍ പറ്റാത്ത വിഷമത്തില്‍ നടി നിമിഷ സജയന്‍, അനു സിതാര, അതിഥി രവി എന്നിവര്‍ രംഗത്തെത്തി. ചാക്കോച്ചന് വേണ്ടി പൊന്നോല തുമ്പി പൂവാലി തുമ്പി എന്ന ഗാനവും മൂവരും ചേര്‍ന്ന് പാടി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

pathram desk 2:
Related Post
Leave a Comment