ഉദയന് ഭ്രമം തൊലി വെളുത്ത വിദേശ വനിതകളോട്!!! ഉമേഷിന് ഇഷ്ടം പുരുഷന്മാരെ; ഇരുവരും ചേര്‍ന്ന് കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ അവസരമൊരുക്കി നല്‍കിയത് നിരവധി തവണ

തിരുവനന്തപുരം: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷും ഉദയനും കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ്. നിരവധി തവണ ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയിട്ടുണ്ട്.

ഉമേഷലന് കൂടുല്‍ ഇഷ്ടം പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം പുലര്‍ത്തുന്നതിനോടായിരുന്നു. എന്നാല്‍ ഉദയന് വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു. കോവളം പരിസരത്തും മറ്റു സ്ഥലങ്ങളിലുമുള്ള പല പുരുഷന്മാരെയും ഉമേഷ് ഈ കണ്ടല്‍ക്കാട്ടില്‍ കൊണ്ടു പോയിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളായ വിദേശികളുമായും ഇയാള്‍ പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

കറുത്ത വര്‍ഗക്കാരായ വിദേശ വനിതകളെ താല്‍പര്യമില്ലായിരുന്ന ഉദയന് തൊലി വെളുത്ത വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു. പലരെയും വലയില്‍ വീഴ്ത്തി തൃപ്തിയടഞ്ഞിട്ടുണ്ട് ഇയാള്‍.

സ്വാഭാവിക ലൈംഗികതയില്‍ കവിഞ്ഞ് പ്രകൃതിവിരുദ്ധ ലൈംഗികതയോടായിരുന്നു ഇയാള്‍ക്ക് കൂടുതല്‍ കമ്പം. രഹസ്യ സ്വഭാവമുള്ളതും നിഗൂഢവുമായ കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതകളെ എത്തിച്ചിരുന്നത് ലഹരി പദാര്‍ത്ഥങ്ങള്‍ വാഗ്ദാനം ചെയ്തായിരിന്നു. മണക്കാടിനടുത്തുള്ള ഒരു കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണ് ഉദയനും ഉമേഷും.

കേറ്ററിംഗ് ജോലി ഇല്ലാത്തപ്പോള്‍ ഇരുവരും നേരേ കോവളത്തേക്കു പായും. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന വിദേശികളെ സമീപിക്കും. ഇതിലൂടെ ഇംഗ്‌ളീഷ് കൈകാര്യം ചെയ്യാനും പഠിച്ചു. ഇങ്ങനെ നിരവധി വിദേശ വനിതകളെ ഇവര്‍ ചൂഷണം ചെയ്തതായാണ് വിവരം.

pathram desk 1:
Related Post
Leave a Comment