അമ്മ മഴവില്‍ ഷോയുടെ പരിശീലത്തിനിടെ കാലിന് പരിക്ക്; ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: മലയാളികളുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിനിടെ കാലിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡാന്‍സ് പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കാലുകള്‍ക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട് അതിനാല്‍ ഷോയില്‍ നിന്ന് താരം പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പരിപാടിയില്‍ ലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

മോഹന്‍ലാലും മമ്മൂട്ടിയും കിടിലം ഡാന്‍സുമായാണ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇരുവരുടെയും ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

pathram desk 1:
Related Post
Leave a Comment