സാമ്പത്തികമായി ചെലവ് അധികരിക്കും… (നിങ്ങളുടെ ഇന്ന്- 05-05-2018)

ജ്യോതിഷ സംബന്ധമായി കാര്യങ്ങള്‍ക്ക് ബന്ധപ്പെടാം… (ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തൊഴില്‍ സംബന്ധമായി കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തികമായി ചെലവ് അധികരിക്കും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ഉന്നതരുമായുള്ള ബന്ധം ഭാവിയില്‍ ഗുണകരമാകും, തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): വീട്ടില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ബന്ധുക്കള്‍ വീട്ടില്‍ വിരുന്നിനെത്തും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): ശത്രുക്കളെ ജയിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടി വരും, സാമ്പത്തികമായി ചെലവ് അധികരിക്കും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): നേട്ടങ്ങളുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ആരോഗ്യം വീണ്ടെടുക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാണം, യാഥാര്‍ഥ്യമാകാത്ത കാര്യങ്ങള്‍ക്കു പിറകെ അലയാതിരിക്കണം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും, കാര്‍ഷികവൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): തൊഴിലിടങ്ങളില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകും, ചെലവുകള്‍ അധികരിക്കും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ജോലി സംബന്ധമായി കൂടുതല്‍ നേട്ടങ്ങളുണ്ടാകും, ശമ്പളവര്‍ധനവ് പ്രതീക്ഷിക്കാം.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): തൊഴിലില്‍ നേട്ടങ്ങളുണ്ടാകും, പലവിധ ചിന്തകള്‍ അലട്ടിക്കൊണ്ടിരിക്കും, പ്രതിസന്ധികളില്‍ നിന്നും കരകയറും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment