സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി കാമുകിയും സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്തത് ഇങ്ങനെ…

ജയ്പൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി വെട്ടി നുറുക്കി സ്യൂട്ട്‌കേയ്‌സിലാക്കി വഴിയില്‍ തള്ളി. ബികാനെര്‍ സ്വദേശി ദുഷ്യന്ത് ശര്‍മ്മ (29) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ പ്രിയ സേഠ് (27) പ്രിയയുടെ സുഹൃത്തുക്കളായ ദിക്ഷന്ത് കമ്ര (25), ലക്ഷ്യ വാലിയ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ദുഷ്യന്തില്‍ നിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ ബജാജ് നഗറിലെ വാടക ഫ്ളറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫ്ളാറ്റില്‍ എത്തിയ യുവാവിനോട് സംഘം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

വഴങ്ങാതെ വന്നതോടെ യുവാവിന്റെ പിതാവിനെ വിളിച്ച് പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മൂന്നു ലക്ഷം രൂപ അദ്ദേഹം അക്കൗണ്ട് വഴി കൈമാറി. യുവാവിന്റെ എ.ടി.എം കാര്‍ഡും പിടിച്ചെടുത്ത ശേഷം സംഘം യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പായ്ക്ക് ചെയ്ത് സ്യൂട്ട്കേസില്‍ അടച്ച് വഴിയില്‍ തള്ളുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment