കൊല്ലപ്പെട്ടെന്ന് കരുതി അടക്കം ചെയ്ത യുവതി രണ്ടാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി!!!

ന്യൂഡല്‍ഹി: കൊല്ലപ്പെട്ടെന്നു കരുതി ശവസംസ്‌ക്കാരം നടത്തിയ യുവതി രണ്ടാഴ്ചയ്ക്കു ശേഷം വീട്ടില്‍ മടങ്ങി എത്തി. ഉത്തര്‍പ്രദേശ് നോയിഡയിലാണു ഞെട്ടിക്കുന്ന സംഭവം. ഏപ്രില്‍ 23 നായിരുന്നു തങ്ങളുടെ ഏക മകള്‍ നീതുവിനെ കാണാനില്ല എന്നു രാജ്- സക്സേന ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പായിരുന്നു നീതു വിവാഹിതയായാത്. പരാതി ലഭിച്ചതിനു പിന്നാലെ ഏപ്രില്‍ 24 തീയതി മുഖം കത്തിക്കരിഞ്ഞ നിലയില്‍ നീതുവിന്റെതിനു സാമ്യമുള്ള മൃതദേഹം പോലീസ് കണ്ടെത്തി. മുഖം കത്തിക്കരിഞ്ഞ യുവതിയുടെ നിറവും ഉയരവും ശരീര വലുപ്പവും എല്ലാം കാണാതയ നീതുവിന്റെതിനു സമാനമായിരുന്നു. അതു കൊണ്ടു തന്നെ ഇതു തന്റെ മകള്‍ ആണ് എന്നു മാതാപിതാക്കള്‍ ഉറപ്പിച്ചു.

ഇതിനു പിന്നാലെ മകളുടെ മൃതദേഹം മാതാപിതാക്കള്‍ അടക്കം ചെയ്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണു മകള്‍ മരിച്ചത് എന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ നീതുവിന്റെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. തുടര്‍ന്നു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് രാം കിഷനെ പോലീസ് കസ്റ്റഡയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ഭര്‍ത്താവിന് കൊലപാതകത്തില്‍ ഒരു പങ്കും ഇല്ല എന്നു പോലീസ് കണ്ടെത്തി.

ഇതോടെ മാതാപിതാക്കള്‍ നടത്തിയിരുന്ന കടയില്‍ നീതുവിനെ കാണാതായ ശേഷം വരുന്നവരെ ശ്രദ്ധിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനേ തുടര്‍ന്നു പതിവായി കടയില്‍ വന്നിരുന്ന പൂരാന്‍ എന്നയാളെ നീതുവിനെ കാണാതായ ദിവസം മുതല്‍ കാണാനില്ല എന്ന വിവരം മാതാപിതാക്കാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ഇയാളെ പോലീസ് അന്വേഷിച്ചു കണ്ടെത്തി ചോദ്യം ചെയ്തു. തുടക്കത്തില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു എങ്കിലും വൈകാതെ നീതു തനിക്കൊപ്പം ഉണ്ട് എന്ന പൂരാന്‍ സമ്മതിക്കുകയായിരുന്നു. മാതാപിതാക്കളോടു വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു പെണ്‍കുട്ടി വീടു വിട്ടു പൂരാന്റെ കൂടെ പോകുകയായിരുന്നു. പൂരാന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചു വീടുവിടുകയായിരുന്നു താന്‍ എന്നു നീതു പറയുന്നു. എന്നാല്‍ അടക്കം ചെയ്ത് മൃതദേഹം ആരുടെതാണ് എന്നു കണ്ടെത്താനാകാതെ കുഴങ്ങുകയാണു പോലീസ്.

pathram desk 1:
Related Post
Leave a Comment