ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അതൃപ്തി അറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതിഭവന്‍ അതൃപ്തി അറിയിച്ചു. ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ അറിയിച്ചിരുന്നു. അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് അവസാന നിമിഷം തീരുമാനം അറിയിച്ചതെന്നും രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി.
വിവാദങ്ങളുടെ പശ്ചത്താലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി മുതല്‍ രാഷ്ട്രപതി നല്‍കുന്ന ചലച്ചിത്ര പുരസ്‌കാരമായി ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രം മാറ്റുന്നതിനാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.
നേരെത്ത ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 11 എണ്ണം മാത്രമേ രാഷ്ട്രപതി നല്‍കൂ, ബാക്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി സമ്മാനിക്കൂമെന്ന് തീരുമാനം വന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. അവാര്‍ഡ് ജേതാക്കളില്‍ മിക്കവരും ഇതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് പുരസ്‌കാരങ്ങളുടെ ശോഭ കെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി അതൃപതി വ്യക്തമാക്കുന്നത്.
Leave a Comment