ചെങ്ങന്നൂരില്‍ മാണിക്കുള്ളത് വെറും 500 വോട്ടുകള്‍; എല്‍ഡിഎഫ് ഇത്രമാത്രം ചീപ്പാകരുതെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി: ചെങ്ങന്നൂരില്‍ കെഎം മാണിക്കുള്ളത് കേവലം 500 വോട്ടുകള്‍ മാത്രമാണെന്ന് പിസി ജോര്‍ജ്ജ്. ഈ ആഞ്ഞൂറിന് വോട്ടിന് വേണ്ട് എല്‍ഡിഎഫ് ഇത്രമാത്രം ചീപ്പാകരുതെന്നും ഇത് ഇടതുമുന്നണിക്ക് തന്നെ ദോഷകരമാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ചെങ്ങന്നൂരിലെ വോട്ടിന് വേണ്ടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വോട്ടിന് വേണ്ടി നടക്കുന്നത് വെറുതെയാണ്. മാണിയുടെ പിന്തുണ എല്‍ഡിഎഫിനാണ്. മാണിയുടെ ജനറല്‍ സെക്രട്ടറി തന്നെ സജി ചെറിയാനൊപ്പം തെരഞ്ഞടുപ്പ് രംഗത്തുവന്നത് ഇതിന്റെ തെളിവാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

മാണിയെ യുഡിഎഫിലെത്തിക്കുന്നതിനായാണ് ചെന്നിത്തലയുടെ ശ്രമം. മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് അന്നത്ത ആഭ്യന്തരമന്ത്രിയാ ചെന്നിത്തലയാണ്. ഒടുക്കം മാണിയുടെ ഭീഷണിക്ക് വഴങ്ങി രമേശ് ചെന്നിത്തല തന്നെ കേസ് ഇല്ലാതാക്കി തീര്‍ക്കുകയായിരുന്നെന്നും പിസി പറഞ്ഞു. ബാര്‍കോഴ സത്യമാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. മാണിയും പണം വാങ്ങിയിട്ടുണ്ട്. കെ ബാബുവും വാങ്ങിയിട്ടുണ്ട്. മാണി പത്തുകോടിയും ബാബു ഒരു കോടിയുമാണ് വാങ്ങിയത്. മദ്യത്തിന്റെ പണം തനിക്ക് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും നിലപാട് എടുക്കയായിരുന്നു.

ഉമ്മന്‍ചാണ്ടിയും കെഎംമാണിയും കുഞ്ഞാലിക്കുട്ടിയും യുഡിഎഫില്‍ ഒരു ഗ്രൂപ്പാണ്. അവര്‍ എല്ലാ കച്ചവടത്തിലും പങ്കാളികളാണ്. തുല്യവീതം വെക്കുന്നവരുമാണ്. ഇത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും അറിയാം. ഇതിന്റെ ഭാഗമായി മാണിക്ക് ചെന്നിത്തല കൊടുത്ത പണിയാണ് വിജിലന്‍സ് എന്‍ക്വയറിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചെന്നിത്തലക്ക് പിന്നോട്ട് പോകേണ്ടിവന്നു. ഒടുവില്‍ മാണി പറഞ്ഞ ഉദ്യോഗസ്ഥനെ വെച്ച് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment