യുഡിഎഫിലേക്ക് ഇനി ഇല്ല, ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുമെന്ന് കെ.എം മാണി

കോട്ടയം: യുഡിഎഫിലേക്കു തിരികെ മടങ്ങുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. മുന്നണി പ്രവേശനത്തെ കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യും. പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരിച്ചു കൊണ്ടുവരണമെന്നതു ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണ്. ബാര്‍കോഴക്കേസില്‍ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പരിഹാസമായിരുന്നു കെ.എം. മാണിയുടെ മറുപടി.

കെ.എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞിരുന്നു. ഇതിന് വ്യക്തിപരമായി ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മാണി അഴിമതിക്കാരനല്ല. മാണിയുമായി സംസാരിക്കാന്‍ സന്നദ്ധനെന്നും ചെന്നിത്തല വ്യക്തമാക്കി. ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് വോട്ട് യു.ഡി.എഫിനു തന്നെയെന്നും ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയത് താനാണ്. അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണെന്നും അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോള്‍ മാറിയിട്ടുണ്ടാവാം എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment