പോലീസ് സ്‌റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു!!! പോലീസുകാരന്‍ പിടിയില്‍

ഗുവാഹത്തി: അസമിലെ ഹാജോയില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവതി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ അറസ്റ്റിലായി. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പ്രതിയായ പൊലീസുകാരന് തക്കതായ ശിക്ഷ നല്‍കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു. സ്ത്രീകളെ സംരക്ഷിക്കേണ്ട പൊലീസുകാരന്‍ തന്നെയാണ് ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും ഗൊഗോയ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment