എസ് എസ് എല്‍ സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്; കാത്തിരിക്കുന്നത് 4.42 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫല പ്രഖ്യാപനവും നടക്കും.

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞതിന് ശേഷം പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം അറിയാം. എസ്എസ്എല്‍സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നെ ലഭ്യമാവുകയുള്ളു. (http://keralapareekshabhavan.in)

4,41,103 വിദ്യാര്‍ത്ഥികളാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. മാര്‍ച്ച് നാല് മുതല്‍ 24 വരെയായിരുന്നു പരീക്ഷ. കഴിഞ്ഞ വര്‍ഷം 95.98 % ആയിരുന്നു വിജയശതമാനം

pathram desk 1:
Related Post
Leave a Comment