വിശ്വാസ്യത നഷ്ടപ്പെട്ടതോടെ ഇടപാടുകാര്‍ ഉപേക്ഷിച്ചു; കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടിതായി റിപ്പോര്‍ട്ട്

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വിവാദ കണ്‍സള്‍ട്ടന്‍സി കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തി. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരായി പ്രഖ്യാപിക്കുമെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു.

വിശ്വാസ്യത നഷ്ടപ്പെട്ടതോടെ തങ്ങളെ ഇടപാടുകാര്‍ ഉപേക്ഷിച്ചു. കോടിക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്‍സള്‍ട്ടന്‍സിയെ ആരും സമീപിക്കാതെയായി. ഇനിയും കൂടുതല്‍ കാലം ബസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു.

കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. അധികൃതരുമായി ചേര്‍ന്ന് അന്വേഷണം തുടരുമെന്നും ഇനി ഇത്തരം നടപടി ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കുമെന്നും ഫെയ്സ്ബുക്ക് വക്താക്കള്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment