പുതിയ ലുക്കില്‍ ദുല്‍ഖര്‍..! കീര്‍ത്തിയുമൊന്നിച്ചുള്ള ഗാനം പുറത്തിറങ്ങി; മഹാനടി റിലീസ് അടുത്തയാഴ്ച

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക്-തമിഴ് പീരിയഡ് ചിത്രം ‘നടികയര്‍ തിലകം’ (തെലുങ്കില്‍ ‘മഹാനടി’) മെയ് 9ന് റിലീസിനൊരുങ്ങുകയാണ്. മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാവിത്രിയുടെ കഥയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ചിത്രത്തിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി. വെളുത്ത വസ്ത്രം ധരിച്ച് ആകാശത്ത് പ്രണയിച്ചുനടക്കുന്ന മാലാഖയെപ്പോലെയാണ് പാട്ടില്‍ കീര്‍ത്തി. ദുല്‍ഖറും കൂടെയുണ്ട്.

സമന്ത അക്കിനേനി, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ് ദേവരകൊണ്ട എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ വിഖ്യാതനായ തെന്നിന്ത്യന്‍ നിര്‍മ്മാതാവ് അക്കിനേനി നാഗേശ്വര റാവുവിന്റെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്റെ കൊച്ചു മകനായ നാഗ ചൈതന്യ അക്കിനേനി ആണ്.

pathram:
Related Post
Leave a Comment