മാമാങ്കത്തില്‍ അങ്കം കുറിക്കാന്‍ മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ വരുന്നു

കൊച്ചി:മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. തെന്നിന്ത്യയിലെ പ്രമുഖതാരങ്ങള്‍ അണി നിരക്കുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പ്രതിനായക വേഷത്തിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം എത്തുന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.

നേരത്തെ ദളപതിയില്‍ മമ്മൂട്ടിക്കും രജനീകാന്തിനും ഒപ്പം അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. ഏറെക്കാലം ചലച്ചിത്രലോകത്ത് നിന്ന് വിട്ടു നിന്ന താരത്തിന്റെ രണ്ടാം വരവ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതുവരെയുള്ള എല്ലാ ചിന്തകളെയും മാറി മറിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് താരം രണ്ടാം വരവില്‍ അവതരിപ്പിച്ചിരുന്നത്. മാമാങ്കത്തിലും അങ്ങനെത്തന്നെയായിരിക്കും.

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ഇംഗ്ലീഷിലും ഹിന്ദിയിലും ചിത്രം മൊഴി മാറ്റിയിറക്കുന്നുണ്ട്. മാമാങ്കത്തിന്റെ അടുത്ത ഷെഡ്യൂള്‍ മേയ് 10 നാണ് ആരംഭിക്കുന്നത്.തിരുനാവായ മണപ്പുറത്ത് ധീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കത്തില്‍ പറയുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.

pathram desk 2:
Related Post
Leave a Comment