ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് നടക്കുന്നു, കുത്തിപ്പൊക്കേണ്ട കാര്യമില്ല:കത്വവ സംഭവത്തെ നിസാരവല്‍ക്കരിച്ച് കാഷ്മീര്‍ ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: കത്വവയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ബിജെപി മന്ത്രിക്ക് നിസാരം. ജമ്മുകാഷ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയാണ് സംഭവത്തെ നിസാരവത്കരിച്ച് രംഗത്തുവന്നത്. പുതുതായി ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് കവിന്ദര്‍ കഠുവ സംഭവത്തെ നിസാരമായി തള്ളിയത്.

ഇത് നിസാര കേസാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. സര്‍ക്കാരിനു മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കത്വവ സംഭവം കോടതിക്കുമുന്നിലാണ്. സുപ്രീം കോടതി ഇതില്‍ തീരുമാനം പറയട്ടെ. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് നടക്കുന്നത്. ഈ വിഷയത്തെ മനപൂര്‍വം കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാഷ്മീര്‍ സ്പീക്കറായിരുന്ന കവിന്ദര്‍ ഉള്‍പ്പെടെ ഏഴു മന്ത്രിമാരാണ് പുനസംഘടനയില്‍ മന്ത്രിമാരായത്. കഠുവയില്‍നിന്നുള്ള എംഎല്‍എയും മന്ത്രിയായി. കഠുവ സംഭവത്തില്‍ പ്രതികളെ പിന്തുണച്ച രണ്ടു മന്ത്രിമാര്‍ രാജിവച്ചതിനു പിന്നാലെയാണ് ബിജെപി മന്ത്രിസഭാ പുനസംഘടന നടത്തിയത്.

pathram desk 2:
Related Post
Leave a Comment