മേഘ്നയ്ക്ക് ഒടുവില്‍ പ്രണയസാഫല്യം, വരന്‍ കന്നട സൂപ്പര്‍സ്റ്റാര്‍: കല്യാണ ചിത്രങ്ങള്‍ …..

നടി മേഘ്ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മേയ് രണ്ടിന് ഹിന്ദു ആചാരപ്രകാരം ബംഗളൂരുവില്‍ വീണ്ടും വിവാഹം നടക്കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടര്‍ന്നുണ്ടായ സൗഹൃദം പ്രണയത്തില്‍ എത്തുകയായിരുന്നു.

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവി സര്‍ജയുടെ ആദ്യ സിനിമ.

pathram desk 2:
Related Post
Leave a Comment