ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി, കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കോടിയേരി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കൊടിയേരി പറഞ്ഞു. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. ആഭ്യന്തര വകുപ്പിനെതിരെയുള്ള ഒറ്റപ്പെട്ട വിമര്‍ശനമാണ്. ശ്രീജിത്തിന്റെ കുടുംബത്തിന് ആശ്വാസ സഹായധനം നല്‍കുമെന്ന് കൊടിയേരി പറഞ്ഞു. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടും കൊടിയേരി സന്ദര്‍ശിച്ചു.

വരാപ്പുഴയില്‍ നടന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്നോടിയായിട്ടാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളത്ത് ഔദ്യോഗിക പരിപാടികളുണ്ടായിരുന്നു. പരിപാടികള്‍ക്കായി പിണറായി എത്തിയെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. സിപിഐഎം നേതാക്കളൊ സര്‍ക്കാരിന്റെ പ്രതിനിധികളൊ ഇതുവരെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല.

ഇത് വന്‍വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീജിത്തിന്റെ വീടിന് സമീപം വന്‍പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment