ബ്ലൗസില്ലാതെ അവരേക്കാള്‍ നന്നായി ഞാന്‍ ചെയ്‌തേനെ; അവരും ദൈവ വേഷമൊന്നുമല്ല സിനിമയില്‍ ചെയ്യുന്നത്… ബിക്കിനി വേഷം തന്നെയാണ്; ഷക്കീല

ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യന്‍ യുവാക്കളെ ഏറെ സ്വാധീനിച്ച നടിയായിരിന്നു ഷക്കീല. ഇപ്പോള്‍ സിനിമകള്‍ കുറവാണെങ്കിലും ഇടയ്ക്ക് തമിഴ്, മലയാള സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. അന്നത്തെ കാലത്ത് സിനിമ ചെയ്യുമ്പോള്‍ അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നതെന്നും ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഷക്കീല.

രജനി സിഗരറ്റ് വലിക്കുന്നത് കണ്ട് എന്റെ മകനും സിഗരറ്റ് വലിക്കുന്നുവെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു. അതുപോലെ നിങ്ങളുടെ അഭിനയം കണ്ട് എന്റെ മകന്‍ ചീത്തയായെന്ന് പറഞ്ഞ് ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ?

ആദ്യം അവന്റെ അച്ഛന്‍ കാണാതിരിക്കട്ടെ. അച്ഛന്റെ അച്ഛന്‍ കാണാതിരിക്കട്ടെ. എന്നിട്ട് വന്ന് ചോദിച്ചോട്ടെ. പിന്നെ രജനി സാറിന്റെ കാര്യം…അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആ വെളുത്ത സാധനം ഊതരുതെന്ന്. അത് ആരും കേള്‍ക്കുന്നില്ലേ. എന്റെ പതിനാറാം വയസ്സില്‍ പ്ലേ ഗേള്‍സ് എന്ന ചിത്രം ചെയ്തപ്പോള്‍ അത് സെക്സ് എജ്യുക്കേഷണല്‍ മൂവി എന്നാണ് വിളിച്ചത്. എന്നാല്‍ നിങ്ങള്‍ തന്നെയാണ് സോഫ്റ്റ് പോണ്‍ എന്നും ബി ഗ്രേഡ് എന്നും പേരിട്ടത്.

നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. അതിനെ കുറ്റം പറഞ്ഞ് നടക്കുന്നവരുമുണ്ട്. തലയില്‍ തുണിയിട്ട് സിനിമ കാണാന്‍ പോകുന്നവരുമുണ്ട്.

സണ്ണി ലിയോണ്‍, മിയ ഖലീഫ എന്നിവര്‍ക്ക് കിട്ടുന്ന പ്രശസ്തി എന്തുകൊണ്ട് കിട്ടുന്നില്ല?

ഞാന്‍ ബിക്കിനിയില്‍ സുന്ദരിയല്ല. എനിക്ക് ആ വേഷം ചേരില്ല. അവരും ദൈവ വേഷമൊന്നുമല്ല സിനിമയില്‍ ചെയ്യുന്നത്. പോണ്‍ സ്റ്റാറായിരുന്നപ്പോള്‍ ധരിച്ച ബിക്കിനി വേഷം തന്നെയാണ് സിനിമയിലും ചെയ്യുന്നത്. ഒരിക്കല്‍ മലയാളത്തിലെ നടന്‍മാര്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ വന്ന സണ്ണിക്കൊപ്പം ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അത് ഒരു നല്ല മാറ്റമായി ഞാന്‍ കരുതുന്നു. ഞങ്ങളെപ്പോലുള്ളവരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ പലരും അവരുടെ സിനിമ ഓടിക്കാന്‍ സണ്ണിയെ കൊണ്ടുവരുന്നു.

ഈ കഥാപാത്രം എനിക്ക് ചേരുന്നതാണെന്ന് തോന്നിയ സിനിമ ഏത്?

മുതല്‍മറിയാതൈ എന്ന സിനിമയില്‍ രാധയുടെ കഥാപാത്രം എന്നെ ഏറെ ആകര്‍ഷിച്ചു. അവരേക്കാള്‍ ബ്ലൗസ് ഇല്ലാതെ ഞാന്‍ നന്നായി ചെയ്യുമെന്ന് വിചാരിക്കുന്നു.

pathram desk 1:
Related Post
Leave a Comment