വയറിന്റെ ഭംഗി കാണിക്കാന്‍ തുണി പൊക്കിപ്പിടിച്ച് ഫോട്ടോയിട്ട് ദിഷ പട്ടാണി!!!

ബാഗി 2വിന്റെ വിജയത്തിന് ശേഷം 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം സംഘമിത്രയില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ദിഷ പട്ടാണി. ദിഷയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക്കുക. താന്‍ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദിഷ പറഞ്ഞിരുന്നു.

ചിത്രത്തിന് വേണ്ടി ശരീരം ഒരുക്കിയെടുക്കുകയാണ് ദിഷ. ജിമ്മില്‍ നിന്നുമുള്ള നടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വ്യായാമം ചെയ്തതിന് ശേഷമുള്ള തന്റെ വയറിന്റെ ഭംഗി ആരാധകരെ കാണിക്കാന്‍ തുണി പൊക്കി പിടിച്ച് താരം ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിന്നു. ദിഷയുടെ സിക്സ്പാക്ക് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.

നേരത്തെ ഒരു പുരസ്‌കാര നിശയില്‍ മാറിടം തുറന്നുകാണിക്കുന്ന വസ്ത്രമിട്ട് വന്ന ദിഷയുടെ ചിത്രം വൈറലായിരുന്നു. അടുത്തിരുന്നയാള്‍ തുറിച്ചുനോക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തിരുന്നത്. ചിത്രത്തിനു വേണ്ടി ലണ്ടനില്‍ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു. കുതിരപ്പുറത്ത് കയ്യില്‍ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുറത്തിറക്കിയിരുന്നു. പിന്നീട് ‘സംഘമിത്ര’ ചിത്രത്തില്‍ നിന്നും ശ്രുതി ഹാസനെ മാറ്റിയതായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment