ഞാന്‍ വഴങ്ങിക്കൊടുത്തിരുന്നില്ല..; ഉറക്കത്തിലാണ് എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെട്ടത്!!! നടിയുടെ വെളിപ്പെടുത്തല്‍

മുന്‍ കാമുകനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അമേരിക്കന്‍ നടിയും സ്റ്റര്‍ഡപ്പ് കൊമേഡിയനുമായ എയ്മി ഷൂമര്‍ രംഗത്ത്. ഓപ്ര വിന്‍ഫ്രി ഷോയിലാണ് നടിയുടെ തുറന്നു പറച്ചില്‍. താന്‍ കാമുകനില്‍ നിന്നു പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് ഇവര്‍ പറഞ്ഞത് ഇങ്ങനെ.

ഞാന്‍ വഴങ്ങിക്കൊടുത്തിരുന്നില്ല. ഉറക്കത്തിലാണ് എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെട്ടത്. ആ സാഹചര്യവുമായി ഒത്തുപോകാന്‍ ഞാന്‍ നന്നായി വിഷമിച്ചിരുന്നു അക്കാലത്തില്‍. എന്റെ കാമുകന്‍ ആദ്യം തന്നെ ചെയ്ത കാര്യം എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. അക്കാര്യങ്ങളൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അയാള്‍ എന്റെ കാമുകനായിരുന്നു. ഞാന്‍ അയാളെ സ്‌നേഹിച്ചിരുന്നു. അയാള്‍ക്ക് ആശ്വാസമാകേണ്ടവളായിരുന്നു ഞാന്‍

അന്ന് അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി എനിക്ക്. ആ ഒരു അസ്വസ്ഥത ഒരുപാട് കാലം എന്നില്‍ നിലനിന്നു. എന്റെ ദേഷ്യം ശമിപ്പിക്കാന്‍ പാടുപെട്ട അയാളെ സമാധാനിപ്പിക്കാനാണ് എനിക്ക് തോന്നിയത്. ഇത്തരം സാഹചര്യങ്ങളില്‍ പത്തില്‍ ഒന്‍പത് പേരും സ്ത്രീകളെയാവും സംശയിക്കുക. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ചെയ്യുന്ന കാര്യങ്ങളാണിതെന്ന് അവര്‍ ഓര്‍ക്കുന്നില്ല എന്നും ഷൂമര്‍ പറഞ്ഞു.

റസലീങ് താരം ഡോള്‍ഫ് സിര്‍ കോമഡി താരം ആന്തണി ജെസെലനിക്ക്, ഫര്‍ണീച്ചര്‍ ഡിസൈനര്‍ ബെന്‍ ഹാനിഷ് എന്നിവരുമായി ഷൂമര്‍ പ്രണയത്തിലയതിരുന്നു. 36 കാരിയായ ഷൂമര്‍ അടുത്തിടെയാണു ഷെഫ് ക്രിസ് ഫിഷറെ വിവാഹം കഴിച്ചത്.

pathram desk 1:
Related Post
Leave a Comment