സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: അനുദീപ് ദുരിഷെട്ടിക്ക് ഒന്നാം റാങ്ക,് കേരളത്തില്‍നിന്നു ശിഖ സുരേന്ദ്രന്‍ 16-ാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ പരീക്ഷ എഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. ഇദ്ദേഹം ഒബിസി വിഭാഗക്കാരനാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം റാങ്ക് ജേതാവ് നന്ദിനി കെ.ആറും ഒബിസി വിഭാഗത്തില്‍നിന്നായിരുന്നു.

കേരളത്തില്‍നിന്നു ശിഖ സുരേന്ദ്രന്‍ 16-ാം റാങ്കുമായി ഒന്നാമതെത്തി. അഞ്ജലി (26), സമീറ(28) എന്നിവരാണു കേരളത്തില്‍നിന്ന് പട്ടികയില്‍ ഇടംപിടിച്ച മുന്‍നിരയിലുള്ളവര്‍. 990 പേരുടെ റാങ്ക് പട്ടികയാണ് യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടത്. ഇതില്‍ 750 പേര്‍ പുരുഷന്‍മാരും 240 പേര്‍ വനിതകളുമാണ്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment