ഇന്ത്യന്‍ സിനിമയിലെ നീളമേറിയ ക്ലൈമാക്‌സ് ഒടിയന്‍ന്റേത്, കാരണങ്ങള്‍ ഇതാണ്…

മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. മോഹന്‍ലാലിന്റെ ലുക്ക് ചെയ്ഞ്ചിലാണ് ചിത്രം ആദ്യം ശ്രദ്ധിക്കുപ്പെട്ടത്. 18കിലോ ഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിവസങ്ങളോളം എടുത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് എന്നാണ് റിപ്പോര്‍ട്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ് ഒടിയന്‍. 500റോളം തീയറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസായിരിക്കും ഒടിയന്റേത്. ഓണം റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചതെങ്കിലും ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ അതില്‍ കൂടുതല്‍ സമയം എടുക്കുമെന്നാണ് സൂചന.

pathram desk 2:
Related Post
Leave a Comment