മരണത്തിന് തൊട്ടുമുന്‍പ്‌ ദീപികയോട് ശ്രീദേവി പറഞ്ഞത്…..

അകാലത്തില്‍ വിട പറഞ്ഞ പ്രിയനടിയെ ഓര്‍ത്ത് ദീപിക പദുകോണ്‍.’ബോളിവുഡില്‍ തിരക്കുള്ള ഒരു താരമായിരുന്ന സമയത്ത് മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് ശ്രീദേവി. ആ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവണം, എന്റെ വീട്ടുകാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാറ്റിലും എപ്പോഴും സ്‌നേഹത്തോടെ ഇടപെടുമായിരുന്നു’, ശ്രീദേവിയെക്കുറിച്ച് ദീപികാ പദുകോണ്‍

”റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സംസാരിച്ചപ്പോള്‍ ശ്രീ എന്നോട് പറഞ്ഞു ‘ഉഴിഞ്ഞിടൂ അല്ലെങ്കില്‍ കണ്ണ് തട്ടും’ എന്ന്. ‘നിങ്ങള്‍ എനിക്കായി അത് ചെയ്തു തരുമോ’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ‘അതിനെന്താ… വരൂ’ എന്നവര്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഉഴിഞ്ഞിടാം എന്നായിരുന്നു ധാരണ. ഇനി ഇതൊരിക്കലും നടക്കില്ല എന്നാലോചിക്കുമ്പോള്‍ ഉണ്ടാകുന്ന നടുക്കത്തില്‍ മനസു മരവിച്ചു പോകുന്നു.”

അന്തരിച്ച നടി ശ്രീദേവിയുമായുള്ള അവസാന സംഭാഷണത്തെക്കുറിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ പറഞ്ഞ വാക്കുകളാണിവ. ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. സ്വന്തം അമ്മയെ പോലെയാണ് ശ്രീദേവിയെ കരുതിയിരുന്നതെന്നും മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദീപികയുടെ കാര്യത്തില്‍ ശ്രീദേവി അതീവ ശ്രദ്ധാലുവായിരുന്നു എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

”സിനിമയ്ക്കുപുറത്തുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ശ്രീദേവി എന്ന താരത്തെ അറിയാം, അതിനെക്കാളുമുപരി ശ്രീ എന്ന വ്യക്തിയേയും അറിയാം. അവര്‍ക്കും തിരിച്ചും അങ്ങനെ തന്നെ. ബോളിവുഡില്‍ തിരക്കുള്ള ഒരു താരമായിരുന്ന സമയത്ത് മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് ശ്രീദേവി. ആ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവണം, എന്റെ എല്ലാ കാര്യങ്ങളിലും എപ്പോഴും താല്‍പര്യം കാണിച്ചിരുന്നു. വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍, ആരോഗ്യം എന്നിങ്ങനെ നിത്യവുമുള്ള വീട്ടുകാര്യങ്ങളില്‍ പോലും ഉപദേശങ്ങള്‍ തരുമായിരുന്നു. അമ്മയെപ്പോലെ തന്നെയാണ് കരുതിയിരുന്നത്.”, ദീപിക ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിനോട് വെളിപ്പെടുത്തി.

pathram desk 2:
Related Post
Leave a Comment