സ്‌കൂള്‍ തുറക്കുമ്പോഴേ സമരം തുടങ്ങാനുള്ള വകയായി..; വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ യാത്ര നിര്‍ത്താലാക്കാന്‍ ബസ് ഉടമകളുടെ തീരുമാനം

കൊച്ചി: പെട്രോള്‍ – ഡീസല്‍ വില അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികളില്‍നിന്നു മുഴുവന്‍ ചാര്‍ജും ഈടാക്കും.
കണ്‍സെഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ബസുടമകളുടെ യോഗം തീരുമാനിച്ചു.

സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികളെ കയറ്റി കൊണ്ടു പോകണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡിയും ഇളവുകളും അനുവദിക്കണം. അല്ലാത്ത പക്ഷം ഇനി ആരേയും ബസില്‍ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബസുടമാ പ്രതിനിധികള്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്റെ പണം സര്‍ക്കാര്‍ സബ്‌സിഡിയായി ബസുടമകള്‍ക്കു നല്‍കുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മേയ് എട്ടിനു സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. 1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

pathram:
Leave a Comment