കൊച്ചി:ഒടിയന്‍ മാണിക്കനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ചിത്രത്തിന്റെ 123 ദിവസം നീണ്ട ഷൂട്ടിങ് പൂര്‍ത്തിയായി. മോഹന്‍ലാലാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്.
പ്രമുഖ പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് പ്രായത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇതില്‍ 30 വയസുകാരനായ ഒടിയന്‍ മാണിക്യനാവാനായി മോഹന്‍ലാല്‍ 18 കിലോ ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഒടിയനിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മഞ്ജു വാര്യറാണ് നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ നായകന്‍ പ്രകാശ് രാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിനെപ്പോലെ ഇവരും മൂന്ന് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.
Leave a Comment