അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള ജോധ്പുര്‍ കോടതി വിധിക്കു പിന്നാലെ ആസാറാം ബാപ്പുവിന്റെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവന്ന 2010 ലെ ആജ് തക് ചാനലിന്റെ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ വൈറലാകുന്നു.
വാര്‍ത്താ ചാനലായ ആജ് തക് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് തനിക്കൊപ്പം ഉറങ്ങാന്‍ ആസാറാം ആവശ്യപ്പെടുന്ന വീഡിയോ ആണ് വൈറാലാകുന്നത്. വ്യാജ മേല്‍വിലാസത്തിലാണ് ആജ് തക് റിപ്പോര്‍ട്ടര്‍ ആസാറാമിന്റെ ആശ്രമത്തില്‍ എത്തുന്നത്. താന്‍ ഒരു എന്‍.ആര്‍.ഐ ആണെന്നും വഞ്ചനക്കേസില്‍പ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വരികയാണെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.
തന്റെ കുറ്റം ഏറ്റ് പറഞ്ഞ് വരുന്ന ആരേയും രക്ഷിക്കുന്ന ആസാറാം ഇവര്‍ക്കും സംരക്ഷണം ഒരുക്കാമെന്ന് തീര്‍ത്തുപറഞ്ഞു. ”ഇവിടെ നിങ്ങള്‍ ഭയപ്പെടുകയേ വേണ്ട. മുഖ്യമന്ത്രി പോലും എന്റെ അരികില്‍ വന്ന് തലകുമ്പിടും. ഒന്നും പേടിക്കാനില്ല”- എന്നായിരുന്നു ആസാറാമിന്റെ വാക്കുകള്‍. എന്തിന് വന്നു എന്ന് ആശ്രമത്തിലെ മറ്റാരോടും പറയരുതെന്നും ആരും നിന്നെ കുറിച്ച് ചോദിക്കാന്‍ വരില്ലെന്നും ആസാറാം വീഡിയോയില്‍ പറയുന്നു.
രാത്രിയില്‍ ഉറക്കത്തിനായുള്ള എല്ലാ സൗകര്യവും താന്‍ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ ബാബ നിനക്ക് നല്ല ഉറക്കം കിട്ടാനായി ഞാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എനിക്കൊപ്പം ഉറങ്ങിയാല്‍ നിനക്ക് എല്ലാ വേദനയും മറന്ന് ഉറങ്ങാമെന്നും ആസാറാം ബാപ്പു പറയുകയായിരുന്നു. വലിയ വിവാദമായ ഈ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ ആസാറാം കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെയാണ് വീണ്ടും വൈറലായത്.
Leave a Comment