ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നു ഒപ്പം സിന്ധുരാജും

ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് സിന്ധുരാജും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. ഇവരുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഷെബിന്‍ ബെക്കറാണ് ഇതു വരെ പേരിടാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്. നായിക പുതുമുഖമാണ്.

ജൂലായ് ഒടുവില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കണ്ണൂരാണ്. ലാല്‍ ജോസും സിന്ധുരാജും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ പിറന്നിട്ടുള്ളതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം പുതിയ പ്രോജക്ടിനെ കാണുന്നത്. ഒടുവില്‍ ഇവര്‍ ഒന്നിച്ചത് പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലാണ്. നമിതാ പ്രമോദും കുഞ്ചാക്കോ ബോബനുമായിരുന്നു നായികാ – നായകന്മാര്‍.

അതിന് മുന്‍പ് എല്‍സമ്മ എന്ന ആണ്‍കുട്ടി. ഈ ചിത്രത്തിലൂടെയാണ് ആന്‍ ആഗസ്റ്റിന്‍ നായികയായി അരങ്ങേറിയത്. ലാല്‍ ജോസും സിന്ധുരാജും ഒന്നിച്ച ആദ്യ ചിത്രം ദിലീപ് നായകനായ മുല്ലയാണ്. സിന്ധുരാജ് ഒടുവില്‍ തിരക്കഥയെഴുതിയത് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്.

pathram desk 1:
Related Post
Leave a Comment