സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്… ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചിട്ടും നിര്‍മാതാവ് സമ്മതിച്ചില്ല, പ്രസവം കഴിയുന്നതുവരെ ഷൂട്ട് മാറ്റിവെച്ചുവെന്ന് കരീന കപൂര്‍

ഉഡ്ത പഞ്ചാബിന് ശേഷം നീണ്ട പ്രസവ ഇടവേള കഴിഞ്ഞ് വീരേ ദി വെഡ്ഡിങ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെ ആരാധകരുടെ മുന്നിലെത്തിയിരിക്കുകയാണ് കരീന കപൂര്‍. ഇനി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യുമെന്ന് നടി ഉറപ്പു നല്‍കിയിരിക്കുകയാണ്.

”വീരേ ദി വെഡ്ഡിങ്ങിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. തൈമുറിന് പതിനാറ് മാസം മാത്രമാണ് പ്രായം. അതുകൊണ്ട് അവനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം. ഈ സിനിമയുടെ റിലീസിന് ശേഷം മൂന്ന് മാസം അവധിയെടുക്കും. അടുത്ത പ്രൊജക്ട് പിന്നീട് തീരുമാനിക്കും. എന്തായാലും വര്‍ഷത്തില്‍ ഒരു ചിത്രമെങ്കിലും ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു”. കരീന പറഞ്ഞു.

ഞാന്‍ ഈ സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്. തന്റെ റോളിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് റിയ കപൂറിനോട് പറഞ്ഞിരുന്നു. പക്ഷേ അവര്‍ സമ്മതിച്ചില്ല. എന്റെ കഥാപാത്രം ഗര്‍ഭിണിയായി മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. പക്ഷേ എന്റെ പ്രസവം കഴിയുന്നതുവരെ അവര്‍ ഷൂട്ട് മാറ്റിവെയ്ക്കുകയായിരുന്നു. കരീന പറഞ്ഞു.

pathram desk 1:
Related Post
Leave a Comment