15 ദിവസമായി മൂക്കില്‍ മൂക്കില്‍നിന്ന് രക്തസ്രാവം; മൂക്ക് പരിശോധച്ച ഡോക്ടര്‍ ഞെട്ടി

മാനന്തവാടി’ 15 ദിവസമായി മൂക്കില്‍ നിന്നുള്ള തുടര്‍ച്ചയായ രക്തസ്രാവം. ഓടുവില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 17കാരന്റെ മൂക്കില്‍നിന്ന് അട്ടയെ പുറത്തെടുത്തു. മൂക്കില്‍നിന്ന് നിരന്തരം ചോര വന്നതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. 15 ദിവസമായി മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമായി പല ആശുപത്രികളിലും ചികിത്സതേടി, പലവിധ പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ജില്ലാ ആശുപത്രിയിലെത്തിയത്.
ആശു്പത്രിയിലെ ഇ.എന്‍.ടി. വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജി. ജയകുമാറിനെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. പ്രാഥമിക പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍ ചൊവ്വാഴ്ച ഓപ്പറേഷന്‍ തിയേറ്ററില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് മൂക്കില്‍ അട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് അട്ടയെ നീക്കം ചെയ്യുകയായിരുന്നു.
മൂക്കില്‍ അട്ടയെ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നാഴ്ച മുന്‍പ് കുളത്തിലിറങ്ങി കുളിച്ച സമയത്താണ് അട്ട മൂക്കില്‍ കയറിയതെന്ന് കരുതുന്നു. രക്തം കട്ട പിടിക്കുന്നത് തടയുന്ന ഹിരുഡിന്‍ എന്ന എന്‍സൈം അട്ട ഉണ്ടാക്കുന്നതുകൊണ്ടാണ് മൂക്കില്‍നിന്നും തുടര്‍ച്ചയായി രക്തം വന്നു കൊണ്ടിരുന്നത്.

pathram:
Leave a Comment