‘എല്ലാം ഇന്നലെ പോലെ തോന്നുന്നു’…..വിവാഹ വാര്‍ഷിക ദിനം ആഘോഷമാക്കി പൃഥ്വിരാജ്

കൊച്ചി:വിവാഹ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ്. സന്തോഷ ദിനത്തില്‍ എല്ലാവരുടേയും സ്നേഹത്തിനും ആശംസകള്‍ക്കും പൃഥ്വി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
നമ്മള്‍ ആദ്യമായി കണ്ടത് ഇന്നലെ പോലെ തോന്നുന്നുവെന്ന കുറിപ്പോടെ സുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വി ആശംസകള്‍ക്ക് നന്ദി പറഞ്ഞത്.

2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. 2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്.

പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്. അന്താരാഷ്ട്ര സിനിമാ നിര്‍മ്മാണ കമ്പനിയുമായ സോണി പിക്ചേഴ്സുമൊത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

pathram desk 2:
Related Post
Leave a Comment