പിണറായി വിജയന്‍ സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി!!! പിണറായി ഭരണത്തില്‍ കേരളം ബ്രിട്ടീഷ് ഭരണത്തെ ഓര്‍മ്മിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.

കസ്റ്റഡി മരണത്തെത്തുടര്‍ന്ന് കേരളം ആകെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ശ്രീജിത്തിന്റെത്. എന്നാല്‍ ദിവസങ്ങളിത്രയായിട്ടും ശ്രീജിത്തിന്റെ വീടു സന്ദര്‍ശിക്കാനോ ബന്ധുക്കളെ കാണാനോ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല.

കുറ്റം ചെയ്യാത്ത നിരപരാധികളെ ശിക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ പിന്‍തുടരുതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഭരണത്തിലെത്തിയിട്ട് രണ്ട് വര്‍ഷം മാത്രമാണ് ആയതെങ്കിലും പിണറായിയുടെ ഭരണം കേരളത്തില്‍ ബ്രിട്ടീഷ് ഭരണത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. നിരപരാധിയായ യുവാവിനെ മര്‍ദ്ദിച്ച് കൊണ്ട് പൊലീസ് ധാര്‍ഷ്ട്യത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തിലാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment