ദിവസവും കുളിക്കുന്നവരാണോ നിങ്ങള്‍..? നിങ്ങളുടെ ശരീരത്തില്‍ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്

കുളി ശരീരത്തിന് ഉന്മേഷം തരുമെന്നാണ് പണ്ടുമുതലുള്ള കേട്ടറിവ്. അതുകൊണ്ടു തന്നെ ദിവസേന മൂന്നുതവണ വരെ കുളിക്കുന്നവരുമുണ്ട്. എന്നാല്‍ സത്യത്തില്‍ ദിവസവും കുളിക്കേണ്ട ആവശ്യമില്ലെന്നാണ് കൊളമ്പിയ സര്‍വ്വകലാശാലയിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ചര്‍മ്മം തുടരെ തുടരെ കഴുകുന്നത് ചര്‍മ്മം വരളാനും പൊട്ടാനും അതിലൂടെ അണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്നും അവര്‍ പറയുന്നു. മാത്രമല്ല, ദിവസേനയുള്ള കുളി ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന എണ്ണമയത്തെ കഴുകി കളയുകയും ചെയ്യും.

അത് മാത്രമല്ല, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ കുളിച്ചാല്‍ മതിയെന്നും, നാം ഉപയോഗിക്കുന്ന ആന്റിബാക്ടീരിയല്‍ സോപ്പ്, ബോഡി ലോഷന്‍, പെര്‍ഫ്യൂം എന്നിവ ഹോര്‍മോണല്‍ ബാലന്‍സിന് കാരണമാകുമെന്നും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ ഡെര്‍മറ്റോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി ബ്രാന്‍ഡണ്‍ മിച്ചല്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment