പൊലീസിന് എതിരായ പരാതിയില്‍ നിന്ന് പിന്‍മാറണം, ഇല്ലെങ്കില്‍ രണ്ടാമത്തെ മകനും ശ്രീജിത്തിന്റെ അനുഭവമുണ്ടാകും: ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. പൊലീസിന് എതിരായ പരാതിയില്‍ നിന്ന് പിന്‍മാറണം എന്നാണ് ഭീഷണി. ഇല്ലെങ്കില്‍ ശ്രീജിത്തിന്റെ അനുഭവം രണ്ടാമത്തെ മകനും വരുമെന്നും കത്തില്‍ പറയുന്നു. ആറ്റിങ്ങല്‍ റൂറല്‍ എസ്പിയുടെ ഷാഡോ സംഘത്തിന്റെ പേരിലാണ് കത്ത് വന്നിരിക്കുന്നത്.

അഭിഭാഷകനുമായി ആലോചിച്ചശേഷം പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. കത്തിന്റെ അധികാരതയില്‍ പൊലീസ് സംശയം പ്രകടിപ്പിച്ചു.

pathram desk 2:
Related Post
Leave a Comment