റായിസിലൂടെ ഇന്ത്യന്‍ പ്രക്ഷകരുടെ ഹൃദയത്തിലേറിയ നായികയാണ് മഹീറ ഖാന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഹിറയുടെ സി?ഗരറ്റ് വലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരു സ്വകാര്യ ചടങ്ങിലാണ് മഹീറ സി?ഗരറ്റ് വലിച്ച് എത്തുന്നത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പാക് നായിക കടുത്ത ആക്രമണം നേരിടുന്നത്. പുകവലിക്കുന്നവരെ വിമര്‍ശിച്ച നടി ഇപ്പോള്‍ സ്വയം വിമര്‍ശിക്കണമെന്നും. പാക്കിസ്ഥില്‍ മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയാണെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നത്.
നേരത്തെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ രണ്‍വീര്‍ കപൂറുമായി സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. മതവിശ്വാസത്തെയും പാക്കിസ്ഥാനെയും മഹീറ അപമാനിച്ചു എന്നാണ് വിമര്‍ശകര്‍ വിലയിരുത്തിയത്. മുമ്പ് മഹീറ ഷാരൂഖ് ഖാനോടപ്പം റായ്‌സില്‍ അഭിനയിക്കാന്‍ എത്തിയതും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മഹിറയുടെ വസ്ത്രധാരണവും രണ്‍വീറുമായി പ്രണയത്തിലാണെന്നും അന്ന് വിമര്‍ശനം ഉണ്ടായി. വിവാഹ മോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ മഹിറ യുവതാരങ്ങള്‍ക്കൊപ്പം എന്ത് ചെയ്യുന്നു എന്ന് ചോദ്യമുയര്‍ന്നിരുന്നു.
Leave a Comment