‘എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍, ഞാന്‍ ഒന്നും പറയേണ്ടതില്ല, പ്രിയ റോഷനോടുള്ള സ്‌നേഹം വ്യക്തമാക്കി

കൊച്ചി:’ഒരു അഡാറ് ലവിലെ ഒറ്റകണ്ണിറക്കലുകൊണ്ട് എല്ലാവരുടേയും ഹ്യദയത്തില്‍ ഇടം പിടിച്ച താരങ്ങളാണ് പ്രിയാ വാര്യറും റോഷനും. രാജ്യത്തിന് പുറത്തും ഇവര്‍ക്ക് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏവരെയും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് പ്രിയവാര്യര്‍ നടത്തിയത്. ഇത്രത്തോളം ആരെയും സോഷ്യല്‍ മീഡിയ അടുത്തെങ്ങും സ്വീകരിച്ചിട്ടുണ്ടാകില്ല.

മാണിക്യമലര്‍ തരംഗം അവസാനിക്കുന്നുവെന്ന് തോന്നുന്നതിനിടയിലാണ് റോഷന് വേണ്ടി ഹൃദയംകൊണ്ട് കുറിപ്പുമായി പ്രിയ രംഗത്തെത്തിയത്. റോഷന്റെ പിറന്നാളിന് പ്രിയ എഴുതിയ വാക്കുകള്‍ അത്രമേല്‍ മനോഹരമാണ്.

‘എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍, ഞാന്‍ ഒന്നും പറയേണ്ടതില്ല, കാരണം നിനക്കെല്ലാം അറിയാം, അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നായിരുന്നു പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്. റോഷനോടൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്യാനും പ്രിയ മറന്നില്ല.

pathram desk 2:
Related Post
Leave a Comment