ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി 15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്കു തയാറായാല്‍ അദ്ദേഹത്തെ തുറന്നു കാട്ടുമെന്നും റഫാല്‍-നീരവ് മോദി വിഷയങ്ങളില്‍ മോദിക്കു വാ തുറക്കാനാവില്ലെന്നും ഭരണഘടന സംരക്ഷിക്കുക(സേവ് ദി കോണ്‍സ്റ്റിറ്റിയൂഷന്‍) എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന ക്യാന്പയ്ന്‍ ഉട്ഘാടനം ചെയ്യുകൊണ്ടു രാഹുല്‍ പറഞ്ഞു.
മോദി പറയുന്നത് എംപിമാരും എംഎല്‍എമാരും ഒന്നും സംസാരിക്കരുതെന്നാണ്. എല്ലാവരും മോദിയുടെ മന്‍ കി ബാത് മാത്രം കേട്ടാല്‍ മതി. മോദി 15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്കു തയാറായാല്‍ അദ്ദേഹത്തെ തുറന്നു കാട്ടും. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ബലാത്സംഗ കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന ബിജെപിയുടെ മുദ്രാവാക്യം ഇപ്പോള്‍ ബിജെപി എംഎല്‍എമാരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായി മാറി- രാഹുല്‍ പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തു ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ മാത്രം നിയമിച്ച് അവയെ തകര്‍ക്കുകയാണു മോദി സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീം കോടതിയെ തകര്‍ക്കുകയാണ്, പാര്‍ലമെന്റിനെ അടച്ചുപൂട്ടുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു ജനങ്ങളോടു നീതി തേടുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മോദി രാജ്യത്തിന്റെ അന്തസ് തകര്‍ത്തു. മോദിക്കു മോദിയില്‍ മാത്രമാണു താത്പര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ മോദിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം പുതിയ വാഗ്ദാനങ്ങളുമായി എളത്തിയിരിക്കുകയാണ്. ദളിതരെ കടന്നാക്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനു വോട്ടിലൂടെ തിരിച്ചടി നല്‍കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
Leave a Comment