യാത്ര തുടര്‍ന്നേ മതിയാകൂ… ദി ഈസ് സണ്ണി ജോര്‍ജ്!!! ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാലിന്റെ നീരാളി

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മലയാള ചിത്രം നീരാളിയുടെ ത്രസിപ്പിക്കുന്ന മോഷന്‍ പോസ്റ്റര്‍ പുറത്ത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മോഹന്‍ലാലിന്റെ കഥാപാത്രം അപകടത്തില്‍പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ തീര്‍ത്തും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ മൂഡിലൂള്ളതാണ് പോസ്റ്റര്‍.

‘യാത്ര തുടര്‍ന്നേ മതിയാവൂ !
രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും
ബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്.’ -എന്നാണ് പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.

അജോയ്സാ വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യും.

33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലും ശ്രേയാഘോഷാലും ചേര്‍ന്നൊരു ഡ്യുയറ്റ് ആലപിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മുംബൈ, മംഗോളിയ, കേരളം, തായ്ലന്റ്, ബംഗളൂരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്സിന്റെ വിശാല സാധ്യതകള്‍ തേടുന്ന ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

pathram desk 1:
Related Post
Leave a Comment